gnn24x7

മരിച്ച രാജന്റെ മക്കള്‍ക്ക് സ്ഥലം വിട്ടുകൊടുക്കില്ലെന്ന് പരാതിക്കാരി : ആരെയും ദ്രോഹിച്ചിട്ടില്ലെന്ന്‌

0
204
gnn24x7

നെയ്യാറ്റിന്‍കര: പൊള്ളലേറ്റ് മരിച്ച ദമ്പതിമാരുടെ മക്കള്‍ക്ക് താന്‍ ഒരിക്കലും സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നും നിയമപരമായി താന്‍ ഇനിയും മുന്നോട്ടു പോവുമെന്നും താന്‍ ഒരിക്കലും ഒരാളെയും പിടിച്ചുപറിക്കുകയോ, വഞ്ചിക്കുകയോ, ചതിക്കുകയോ ചെയ്തിട്ടില്ലെന്നും ഇത് കാശ് കൊടുത്ത് വാങ്ങിയ സ്ഥലമാണെന്നും പരാതിക്കാരിയായ വസന്ത കണിശമായി മാത്രഭൂമിയോട് പറഞ്ഞു.

താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും ഇപ്പോള്‍ ഇത് എന്റെ ഭൂമിയല്ലെന്നുമാണ് നാട്ടുകാര്‍ വാദിക്കുന്നത്. അത് എന്റെതാണെന്ന് തെളിയിക്കണം. എന്റെ നാട്ടുകാര്‍ ചേര്‍ത്ത് ഗുണ്ടായിസം കാണിച്ചു പേടിപ്പിക്കുന്നു. താനും അവരെ പോലെ തന്നെ അല്ലെ, വേറെ ഏതു പാവങ്ങള്‍ക്ക് വേണമെങ്കിലും വെറുതെ എഴുതികൊടുക്കാം. എന്നാല്‍ ഇവര്‍ക്ക് ഒരിക്കലും കൊടുക്കുകയില്ല. അവര്‍ക്ക് കൊടുക്കണമെങ്കില്‍ എന്നെ കൊല്ലേണ്ടി വരും. നിയമത്തിന്റെ മുന്നില്‍ എന്നെ മുട്ടുകുത്തിച്ചിട്ട് വേണമെങ്കില്‍ നിങ്ങള്‍ക്ക് വസ്തു എടുക്കാം. അല്ലാതെ ഒന്നിനും താന്‍ നില്‍ക്കില്ല. കോളനിക്കാര്‍ തന്നെ ഒരുപാട് ദ്രോഹിച്ചു. ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഒരിക്കലും സ്ഥലം നല്‍കില്ല. വാസന്തി തീര്‍ത്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

നെയ്യറ്റിന്‍ കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ ലക്ഷംവീട് കോളനിയിലെ രാജന്‍ തന്റെ സ്ഥലം കയ്യേറിയെന്ന് പറഞ്ഞാണ് വസന്ത പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി പ്രത്യേക കമ്മീഷനെ വച്ച് അന്വേഷണം നടത്തി. ഇതിനെ തുടര്‍ന്ന് വസന്തയുടെ പരാതിയില്‍ ന്യയമുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ അവരെ അവിടെ നിന്നും ഒഴിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് പോലീസും പ്രതിനിധികളും സംഭവ സ്ഥലത്ത് ഒഴിപ്പിക്കാന്‍ എത്തിയത്. അപ്പോഴായിരുന്നു രാജന്‍ തന്റെ ഭാര്യയെയും ചേര്‍ത്ത് പിടിച്ച് പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കത്തിച്ച് ഓഴിപ്പിക്കാന്‍ വന്നവരോട് ഭീഷണി മുഴക്കിയത്.

ഈ സന്ദര്‍ഭത്തില്‍ അത് പിടിച്ചുമാറ്റി രാജനെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചു. ഇതിനിടെ രാജന്റെ കയ്യിലെ ലൈറ്ററിന്‍ നിന്നു തന്നെയാണ് തീ പിടിച്ചതും ദുരന്തം ഉണ്ടായതും. പൊള്ളലേറ്റ രാജന്‍ ഞായറാഴ്ചയും അമ്പിളി തിങ്കളാഴ്ചയും മരണപ്പെട്ടു. ഇതോടെ ക്ഷുഭിതരായ നാട്ടുകാര്‍ വസന്തയ്‌ക്കെതിരെ ശക്തമായ പ്രകടനവും പ്രതിഷേധവുമായി എത്തിയതോടെ പോലീസ് വിണ്ടും ഇടപെട്ടു. എന്നാല്‍ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ്, വീട്, ഭാവി ചിലവുകള്‍ എന്നിവ സര്‍ക്കാര്‍ ഏറ്റെടുത്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുട്ടികളെ സന്ദര്‍ശിച്ചു. പോലീസിന്റെ ഭാഗത്തു നിന്നോ, നിയമത്തിന്റെ ഭാഗത്തു നിന്നോ വീഴ്ചകള്‍ വന്നിട്ടുണ്ടോന്ന് സര്‍ക്കാര്‍ വിശദമായി പരിശോധിക്കുമെന്നും മന്ത്രി പ്രസ്താവിച്ചു.

(ചിത്രങ്ങള്‍: മാതൃഭൂമി ഓണ്‍ലൈന്‍ )

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here