gnn24x7

സി.പി.ഐ ബീഹാര്‍ സംസ്ഥാന സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു

0
226
gnn24x7

പറ്റ്‌ന: സി.പി.ഐ ബീഹാര്‍ സംസ്ഥാന സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. സത്യനാരായണ്‍ സിങ് ആണ് മരണപ്പെട്ടത്. പറ്റ്‌ന എയിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു മരണം. 77 വയസായിരുന്നു.

സി.പി.ഐയുടെ ബീഹാറിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് ചികിത്സയിലായിരുന്നു.

ജൂലൈ 30 നാണ് ഇദ്ദേഹത്തെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബീഹാര്‍ കഖാരിയ ജില്ലയില്‍ നിന്നും രണ്ട് തവണ എം.എല്‍.എ ആയിട്ടുണ്ട്. 2010ല്‍ ബല്‍ദൗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചിട്ടുണ്ട്.

മൂന്ന് പെണ്‍മക്കളും ഒരു മകനുമാണ് ഉള്ളത്. സിങ്ങിന്റെ മരണത്തില്‍ സി.പി.ഐ. സി.പി.ഐ.എം സി.പി.ഐ.എം.എല്‍ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

ജൂലൈ 21 ന് ബി.ജെ.പി നേതാവും നിയസഭാ കൗണ്‍സില്‍ അംഗവുമായ സുനില്‍ കുമാര്‍ സിങ്ങും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ജൂലൈ 13 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു ഇദ്ദേഹത്തെ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here