gnn24x7

ഒന്നരക്കോടി രൂപയുടെ വീട് സ്വന്തമാക്കാൻ പ്രണയം നടിച്ച് യുവാവിനെ കൊന്ന് ബാരലില്‍ തള്ളി കോണ്‍ക്രീറ്റ് ചെയ്തു

0
473
gnn24x7

ചെന്നൈ: ഒന്നരക്കോടി രൂപയുടെ വീട് സ്വന്തമാക്കാനായി യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ബാരലില്‍ ഇട്ട് കോണ്‍ക്രീറ്റ് ചെയ്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. തമിഴ്നാട് കാഞ്ചിപുരത്ത് ഹ്യൂണ്ടായി ജീവനക്കാരനെയാണ് അനന്തരവന്റെ ഭാര്യ അടക്കം ഏഴ് പേര്‍ ചേർന്ന് കൊലപ്പെടുത്തിയത്.

പതിനെട്ട് മാസത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. 2019 ലായിരുന്നു പുതുക്കോട്ട കൊണ്ടയാര്‍പ്പെട്ടി സ്വദേശിയായ കൊഞ്ചി അടകൻ കൊല്ലപ്പെട്ടത്. ഹ്യുണ്ടായിലെ ശ്രീപെരുമ്പത്തൂര്‍ പ്ലാന്റിലെ ജോലിക്കാരനായിരുന്ന കൊഞ്ചി അടകൻ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കാഞ്ചീപുരത്തായിരുന്നു താമസം.

2019 ഓഗസ്റ്റില്‍ ജോലിക്കുപോയ കൊഞ്ചി അടകന്‍ പിന്നീട് തിരികെ വന്നില്ല. ഭാര്യ പഴനിയമ്മ പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. അനന്തരവന്റെ ഭാര്യയായ ചിത്ര കൊഞ്ചി അടകനുമായി പ്രണയത്തിലായിരുന്നു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞു വിളിച്ചു വരുത്തി കൊഞ്ചി അടകനെ കൊന്ന് ഇരുമ്പു ബാരലില്‍ തള്ളുകയായിരുന്നു. ബാരലും കൊഞ്ചി അടകന്റെ മൃതദേഹാവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

gnn24x7