ശ്രീനഗര്‍: ജമ്മു കശ്മീരിലെ സി.ആര്‍.പി.എഫ് ബറ്റാലിയന്റെ വൈദ്യുതി ബില്‍ 1.5 കോടി രൂപ. ജൂലൈ മാസത്തിലെ ബില്ലിലാണ് 1.5 കോടി രൂപ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
181 ബറ്റാലിയന്‍ സി.ആര്‍.പി.എഫ് എന്ന പേരിലാണ് ബില്ല് വന്നത്. കശ്മീര്‍ വൈദ്യുതി മന്ത്രാലയമാണ് ബില്ല് അടിച്ചിരിക്കുന്നത്.
സാങ്കേതിക പിഴവായിരിക്കും ഇത്രയും തുക വരാന്‍ കാരണമെന്ന് സി.ആര്‍.പി.എഫ് എ.ഡി.ജി സുല്‍ഫിക്കര്‍ ഹസന്‍ പറഞ്ഞു. വൈദ്യുത മന്ത്രാലയത്തോട് വിശദീകരണം ചോദിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വാരാന്ത്യ അവധിയായതിനാല്‍ സാധിച്ചില്ലെന്ന് സുല്‍ഫിക്കര്‍ പറഞ്ഞു.
ബുദ്ഗാം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബറ്റാലിയന് 50 കിലോവാട്ട് വൈദ്യുതി ശേഷിയാണുള്ളതെന്ന് ബില്ലില്‍ പറയുന്നുണ്ട്. ഇത് പ്രകാരം നിശ്ചിത തുക 1500 ആയിരിക്കും.