ടാറ്റ സൺസ് ബോർഡ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ അന്തരിച്ചു. മഹാരാഷ്ട്രയിലെ പാൽഘറിൽ ഇന്ന് നടന്ന വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയിൽ പാൽഘറിലെ ചരോട്ടി മേഖലയിൽ കാർ റോഡ് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. 54 വയസ്സായിരുന്നു. കൂടെ ഉണ്ടായിരുന്ന ഒരാളും മരിച്ചു.
ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന കാർ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും ഗുജറാത്തിലെ ആശുപത്രിയിലേക്ക് മാറ്റി.സൈറസ് മിസ്ത്രിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. സൈറസിന്റെ വിയോഗം വാണിജ്യ-വ്യവസായ ലോകത്തിന് വലിയ നഷ്ടം ആണെന്ന് മോദി പറഞ്ഞു.
രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ സൺസിന്റെ ചെയർമാനായി 2012ൽ സൈറസ് മിസ്ത്രി സ്ഥാനമേറ്റു. പിന്നീട് 2016 ഒക്ടോബറിൽ പുറത്താക്കപ്പെട്ടു
 
                






