മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് ബാർജ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. 25 പേർക്കായി തെരച്ചിൽ തുടരുകയാണ്. അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കൽപ്പറ്റ സ്വദേശി ജോമിഷ്, കോട്ടയം ചിറക്കടവ് സ്വദേശി സസിൻ ഇസ്മായിൽ വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷ് എന്നിവരാണ് മരിച്ച മലയാളികൾ.
37 പേര്‍ക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഇതുവരെ നാവികസേന രക്ഷപെടുത്തിയത് 188പേരെ യാണ്. ചൊവ്വാഴ്ച്ചയാണ് ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മുംബൈ ഹൈ റിഗ്ഗിലെ ബാര്‍ജുകൾ അപകടത്തില്‍പ്പെട്ടത്.