ന്യൂഡൽഹി: ഡൽഹി എയിംസിൽ മെഡിക്കൽ വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നും ചാടി ജീവനൊടുക്കി. തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്കാണ് സംഭവുമുണ്ടായത്. പരിക്കേറ്റ ഇയാളെ എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബംഗളുരു സ്വദേശിയായ വികാസാണ് മരിച്ചത്.
യുവാവ് 2018 ബാച്ച് വിദ്യാർഥിയാണ്. എയിംസിൽ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു യുവാവെന്നാണ് വിവരം. മനോരോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവാവ് ഹോസ്റ്റലിലെത്തുകയും 10ാം നിലയുടെ മുകളിൽ നിന്ന് ചാടുകയുമായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.