ദില്ലി: രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ നാളെ ലണ്ടനിലെത്താൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയ ഖാലിസ്ഥാൻ ഗ്രൂപ്പിന്റെ തീവ്രവാദ ഭീഷണിയെത്തുടർന്ന് ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സുരക്ഷ വർധിപ്പിച്ചു. ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് എന്ന സംഘമാണ് ഭീഷണിപ്പെടുത്തിയതെന്ന് ദില്ലി പോലീസ് പറഞ്ഞു. നാളെ പുറപ്പെടാനിരിക്കുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കിയില്ലെങ്കിൽ ആക്രമിക്കുമെന്നാണ് ഭീഷണി.
കൂടുതൽ സുരക്ഷാ ജീവനക്കാരെ വിമാനത്താവളത്തിൽ വിന്യസിപ്പിച്ചെന്ന് ദില്ലി എയർപോർട്ട് സിസിപി രാജീവ് രഞ്ജൻ അറിയിച്ചു.







































