gnn24x7

കൊവിഡ് ഭീതി; ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ ആംആദ്മി പാര്‍ട്ടി ആസ്ഥാനം അടഞ്ഞു തന്നെ കിടക്കുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ്

0
375
gnn24x7

ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് ഭീതി പടരുന്ന സാഹചര്യത്തില്‍ ആസ്ഥാനം അടച്ച് ആംആദ്മി പാര്‍ട്ടി. ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ ആസ്ഥാനം അടഞ്ഞു തന്നെ കിടക്കുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് അറിയിച്ചു.

നേതാക്കള്‍ വീട്ടിലിരുന്ന് പണിയെടുക്കുമെന്നും പാര്‍ട്ടി നേതാവ് അറിയിച്ചു. നിലവില്‍ ദല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍ കരുതലിന്റെ ഭാഗമായി മുംബൈയില്‍ മാര്‍ച്ച് 31 വരെ ആശുപത്രികളെല്ലാം അടച്ചിടുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍കൂടി മരിച്ചിരുന്നു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

രാജസ്ഥാനില്‍ ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ സ്വദേശിയാണ് മരിച്ചത്.രാജ്യത്ത് 195 കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here