gnn24x7

ഡല്‍ഹി കലാപം; ഗൂഢോലോചനയിൽ സീതാറാം യെച്ചൂരിയടക്കം ഒൻപത് പെർ പങ്കാളികളാണെന്ന് ഡൽഹി പൊലീസ്

0
239
gnn24x7

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ഗൂഢോലോചനയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം ഒൻപത് പെർ പങ്കാളികളാണെന്ന് ഡൽഹി പൊലീസ്.  കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കലാപകേസിൽ പൊലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയെ കൂടാതെ യോഗേന്ദ്രയാദവ്,  സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വ്വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വ്വാനന്ദ്, ഡോക്യുമെന്ററി നിര്‍മ്മാതാവ് രാഹുല്‍ റോയ് പോലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികളാണ് സീതാറാം യെച്ചൂരിയുടേതുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം.

മാത്രമല്ല പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ഏതറ്റംവരെയും പോകാന്‍ ഇവര്‍ പ്രതിഷേധക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.  കൂടാതെ പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരാണ് എന്ന തരത്തില്‍ വ്യാപക പ്രചാരണം നടത്തി കേന്ദ്ര സര്‍ക്കാരിൽ അവമതിപ്പുണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും കുറ്റപത്രത്തിൽ വിമർശിക്കുന്നുണ്ട്.  

എന്നാൽ കലാപത്തിന് ആസൂത്രണം ചെയ്തവർ എന്ന പേരിൽ ആരുടേയും പേരുകൾ  പരമാർശിച്ചിട്ടില്ലെന്നും കേസിൽ അറസ്റ്റുചെയ്തഒരു പ്രതിയുടെ മൊഴിയാണ് കുറ്റപത്രത്തിൽ പരമാർശിച്ചിട്ടുള്ളതെന്നും ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്.  

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here