മുംബൈ: മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കൊവിഡ് സ്ഥിരീകരിച്ചു. ബി.ജെ.പി നേതാവുകൂടിയായ ഫഡ്‌നാവിസ് കോവിഡ് സ്ഥിരീകരിച്ച് വിവരം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. താനുമായി ഇടപഴകിയ എല്ലാവരോടും ഐസോലേഷനില്‍ പ്രവേശിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
ഒക്ടോബര്‍ 28ന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടിയുടെ ചുമതലക്കാരൻ കൂടിയായ ദേവേന്ദ്ര ഫഡ്‌നാവിസിന് ഐസൊലേഷനിൽ പോകേണ്ടിവരുന്നത്. ബിഹാറിൽ കോവിഡ് മഹാമാരി വന്നതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നവംബർ പത്തിനാണ് വോട്ടെണ്ണൽ.








































