gnn24x7

കോവിഡ് വാക്സീൻ വീടുകളിൽ നേരിട്ട് എത്തിക്കണമെന്ന് പ്രധാനമന്ത്രി; മതനേതാക്കളുടെയും യുവജനസംഘനകളുടെയും സഹായം തേടാം

0
365
gnn24x7

ന്യൂഡൽഹി: കോവിഡ് വാക്സീൻ ഇനി വീടുകളിൽ നേരിട്ട് എത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി മതനേതാക്കളുടെയും എൻഎസ്എസ്, എൻസിസി തുടങ്ങിയ യുവജനസംഘനകളുടെയും സഹായം തേടണം.

വാക്സീൻ വിതരണത്തിൽ പിന്നോക്കം നിൽക്കുന്ന ജാർഖണ്ഡ്, മണിപ്പുർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ സംസ്ഥാനങ്ങളിലെ നാൽപ്പതിലധികം ജില്ലകളുടെ കലക്ടർമാരും ഈ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം.

‘ഇതുവരെ വാക്സീൻ കേന്ദ്രങ്ങളിൽ ആളുകളെ എത്തിക്കാനുള്ള ക്രമീകരണങ്ങളാണ് നിങ്ങൾ ചെയ്തത്. ഇനിമുതൽ വീടുകളിലേക്കും വാക്സീൻ എത്തിക്കണം.’– പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പറഞ്ഞു. രണ്ടാം ഡ‍ോസ് നൽകുന്നതിന് എല്ലാവർക്കും തുല്യപ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

gnn24x7