gnn24x7

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടുന്നത് തടയാൻ നഗരങ്ങളിൽ ഡ്രൈവ് ഇന്‍ വാക്സിനേഷന്‍ കേന്ദ്രങ്ങൾ

0
281
gnn24x7

ഡൽഹി: കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് മുൻപിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ആളുകൾ കൂട്ടം കൂടുന്നത് തടയാൻ നിരവധി നഗരങ്ങളിൽ ഡ്രൈവ് ഇന്‍ വാക്സിനേഷന്‍ സൗകര്യം ആരംഭിച്ചു. ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്ന ആളുകള്‍ക്ക് തങ്ങളുടെ വാഹനങ്ങളില്‍ ഇരുന്നുകൊണ്ടു തന്നെ വാക്സിന്‍ സ്വീകരിക്കാന്‍ കഴിയും. ആശുപത്രികളുടെ സമീപത്തോ പാര്‍ക്കിങ് ഏരിയകളിലോ സജ്ജീകരിക്കുന്ന ഈ സംവിധാനം ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്നതിനോടൊപ്പം വാക്സിനേഷന്‍ പ്രക്രിയ കൂടുതല്‍ സുഗമമാക്കാനും സഹായിക്കുന്നു.

മുംബൈയില്‍ പശ്ചിമ ദാദറിലെ കോഹിനൂര്‍ പബ്ലിക് പാര്‍ക്കിങ് സെന്ററിലാണ് മഹാരാഷ്ട്രയിലെ ആദ്യത്തെ ഡ്രൈവ് ഇന്‍ വാക്സിനേഷന്‍ കേന്ദ്രം ഒരുക്കിയത്. ഈ കേന്ദ്രത്തിലെ സൗകര്യം പ്രയോജനപ്പെടുത്തി പ്രതിദിനം 200 പേര്‍ക്ക് വാക്സിന്‍ സ്വീകരിക്കാന്‍ കഴിയും, നഗരത്തിലെ മറ്റു പ്രദേശങ്ങളിലും സമാനമായ ഡ്രൈവ് ഇന്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ഗുരുഗ്രാം, നോയിഡ, ഭോപ്പാൽ, ഭുവനേശ്വർ എന്നീ നഗരങ്ങളിലും നിലവിൽ ഡ്രൈവ് ഇന്‍ വാക്സിനേഷന്‍ കേന്ദ്രങ്ങൾ  സജ്ജമാക്കിയിട്ടുണ്ട്.

gnn24x7