റോഹ്തക്: കോറോണ വൈറസ് രാജ്യമെമ്പാടും പടർന്നു പിടിക്കുന്ന ഭീതിയിൽ ജനങ്ങൾ ഇരിക്കുന്ന ഈ സമയത്ത് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ഈ ഭൂചലനം ജനങ്ങളെ ഒന്നുകൂടി പരിഭ്രാന്തരാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ഗുജറാത്തിനും ജമ്മു കശ്മീരിനും പിന്നാലെ ഹരിയാനയിലും ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.റോഹ്തകില്‍ നിന്നും 15 കിലോമീറ്റര്‍ തെക്ക് കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചിരിക്കുന്നത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അടുത്തദിവസങ്ങളിലായി രാജ്യത്ത് പലയിടങ്ങളിൽ ഭൂചലങ്ങൾ അനുഭവപ്പെടുകയാണ്. തുടര്ച്ചയായ ഭൂചലനം ഉണ്ടാകുന്നത് വലിയ ഭൂചലനത്തിന് മുന്നോടിയാണെന്നാണ് വിലയിരുത്തൽ.






































