gnn24x7

തമിഴ്‌നാട്ടിൽ പടക്കനിർമ്മാണശാലയ്ക്ക് തീപിടിച്ച് എട്ടു പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

0
388
gnn24x7

ചെന്നൈ: തമിഴ്‌നാട്ടിൽ പടക്കനിർമ്മാണശാലയ്ക്ക് തീപിടിച്ച് എട്ടു പേർ മരിച്ചു നിരവധി പേർക്ക് പരിക്ക്. ശിവകാശിയിലെ സാത്തൂരിലെ പടക്ക ഫാക്ടറിയിലാണ് തീപടിച്ചത്. പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയരാമെന്നാണ് റിപ്പോർട്ട്.

പടക്കനിർമ്മാണ തൊഴിലാളികൾക്കാണ് അപകടം സംഭവിച്ചത്. പടക്കനിർമ്മാണ ശാലയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കെ ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായെന്ന് പൊലീസ് പറയുന്നു. സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ അശ്രദ്ധയായിരിക്കാം പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്.

gnn24x7