ന്യൂദല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തേക്കും. പ്രിയങ്കയുടെ കയ്യിലുണ്ടായിരുന്ന രാജീവ് ഗാന്ധിയുടെ പെയിന്റിംഗ് യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ രണ്ട് കോടി രൂപക്ക് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്കൊരുങ്ങുന്നത്.
എം.എഫ് ഹുസൈന്‍ വരച്ച രാജീവ് ഗാന്ധിയുടെ പെയിന്റിംഗാണ് റാണാ കപൂര്‍ വാങ്ങിയത്. ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റാണയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയെ ചോദ്യം ചെയ്യാനൊരുങ്ങുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ പറഞ്ഞു.റാണാ കപൂറിന്റെ കൈവശം കോടികള്‍ വിലമതിക്കുന്ന ഒട്ടേറെ ചിത്രങ്ങളുണ്ട്. അതിലൊന്നാണ് പ്രിയങ്കയുടെ കയ്യില്‍ നിന്നും വാങ്ങിയത്.
അതേ സമയം രാജീവ് ഗാന്ധിയുടെ പെയിന്റിംഗ് റാണക്ക് വിറ്റതില്‍ യാതൊരു അപാകതയും ഇല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ആദായനികുതി റിട്ടേണില്‍ പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു.










































