gnn24x7

അവശ്യമരുന്നുകളുടെ പട്ടിക പുതുക്കി; അർബുദ, പ്രമേഹ മരുന്നുകൾക്ക് വില കുറയും

0
217
gnn24x7

ന്യൂഡൽഹി: അർബുദം, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകൾ ഉൾപ്പെടുത്തി ദേശീയ അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്ര സർക്കാർ പുതുക്കി നിശ്ചയിച്ചു. ഇതോടെ ഈ മരുന്നുകളുടെ വില കുറയും, നിരവധി രോഗികൾക്ക് ആശ്വാസമേകുന്നതാണ് കേന്ദ്രത്തിന്റെ നടപടി.

പ്രമേഹത്തിനുള്ള ഇൻസുലിൻഗ്ലാർജിൻ, ആന്റി ട്യൂബർക്കുലോസിസ് മരുന്നായ ഡെലാമാനിഡ് തുടങ്ങിയവ പുതിയ പട്ടികയിലുണ്ട്. അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും.കാൻസറിനുള്ള നാലു മരുന്നുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. നേരത്തെ നിലവിലുണ്ടായിരുന്ന 26 മരുന്നുകൾ പട്ടികയിൽനിന്ന് ഒഴിവാക്കി, 34 എണ്ണം പുതുതായി ഉൾപ്പെടുത്തി. 27 വിഭാഗങ്ങളിലായി 384 മരുന്നുകളാണ് പട്ടികയിലുള്ളത്.

അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾക്ക് പരമാവധി 10 ശതമാനം വില വരെ വർഷത്തിൽ കമ്പനികൾക്കു വർധിപ്പിക്കാം. നിരവധിആൻറിബയോട്ടിക്കുകൾ,വാക്സിനുകൾ,കാ മരുന്നുകൾ,മറ്റ് പല പ്രധാന മരുന്നുകൾ എന്നിവയ്ക്ക് വിലകുറയുന്നത് രോഗികളുടെ ചികിത്സാചെലവ് കുറയ്ക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here