gnn24x7

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവം; സനു മോഹനുമായി ഇന്ന് തെളിവെടുപ്പ് നടത്തും

0
551
gnn24x7

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തിൽ അറസ്റ്റിലായ പിതാവ് സനു മോഹനുമായി കങ്ങരപ്പടിയിലെ ഫ്ളാറ്റിലും മൃതദേഹം കണ്ടെടുത്ത മുട്ടാര്‍ പുഴയിലും ഇന്ന് തെളിവെടുപ്പ് നടത്തും. അടുത്ത ദിവസങ്ങളിലായി സനു മോഹന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കോയമ്പത്തൂരും ഗോവയിലും തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോർട്ട്.

കട ബാധ്യത കാരണം മകളെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുകയും പിന്നീട് കളമശ്ശേരി മുട്ടാര്‍ പുഴയിൽ തള്ളുകയുമായിരുന്നുവെന്നാണ് സനു മോഹൻ മൊഴി നൽകിയത്. ഭാര്യയെ ഏൽപ്പിക്കാൻ ധൈര്യം ഇല്ലാത്തതു കൊണ്ടാണ് മകളെ സനു മോഹൻ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

gnn24x7