കൊവിഡ് വ്യാപനം; യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റിൽ ഇന്ത്യേയേയും ഉൾപ്പെടുത്തി ബ്രിട്ടൻ

0
24

ലണ്ടന്‍: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റിൽ ഇന്ത്യേയേയും ഉൾപ്പെടുത്തി ബ്രിട്ടൻ. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ വിലക്കേർപ്പെടുത്തി. വെള്ളിയാഴ്ച്ച മുതലാണ് യാത്രാ വിലക്ക് പ്രാബല്യത്തിൽ വരിക.

അതേസമയം ഇന്ത്യയില്‍ നിന്നും വരുന്ന ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാം, തിരിച്ചെത്തുന്നവർക്ക് പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കി. ബ്രിട്ടണ്‍ ആരോഗ്യ സെക്രട്ടറി മാന്‍ ഹാന്‍കോക്കാണ് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി അറിയിച്ചത്.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ബോറിസ് ജോണ്‍സണിന്റെ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ഈ മാസം അവസാനം ബോറിസ് ജോണ്‍സണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണിലൂടെ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here