gnn24x7

കർഷക സമരം: 1,178 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടു

0
209
gnn24x7

ന്യൂഡൽഹി: കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ 1,178 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ വ്യാഴാഴ്ച ട്വിറ്ററിനോട് ആവശ്യപ്പെട്ടു. പാകിസ്ഥാൻ, ഖാലിസ്ഥാന്‍ ബന്ധമുള്ള 1178 അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. ട്വിറ്ററിലെ 257 അക്കൗണ്ടുകൾ തടയാൻ നേരത്തെ കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ടൂള്‍കിറ്റ് വിവാദം ഉയര്‍ന്നിരുന്നു ഇതേ തുടർന്നാണ് ഇങ്ങനെ ഒരു നടപടി വന്നിരിക്കുന്നത്. തടയാൻ ഉത്തരവിട്ട അക്കൗണ്ടുകൾ ഖാലിസ്ഥാനി അനുഭാവികളോ പാകിസ്ഥാന്റെ പിന്തുണയുള്ളതോ വിദേശ പ്രദേശങ്ങളിൽ നിന്ന് പ്രവർത്തിക്കുന്നതോ ആണ് എന്നാണ് റിപ്പോർട്ട്.

അതേസമയം ഉത്തരവ് പാലിക്കാതിരുന്നാൽ ഏഴ് വർഷം വരെ തടവും കമ്പനിക്കു പിഴ ചുമത്തുമെന്നും സർക്കാർ ട്വിറ്ററിന് മുന്നറിയിപ്പ് നൽകി. “ട്വിറ്റർ ഒരു മദ്ധ്യസ്ഥനാണ്, സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ അവർ ബാധ്യസ്ഥരാണ്. ഇത് നിരസിക്കുന്നത് ശിക്ഷാനടപടികളെ ക്ഷണിച്ചു വരുത്തും. ” ഫെബ്രുവരിയിൽ പുറത്തിറക്കിയ ആദ്യ നോട്ടീസിൽ ഐടി മന്ത്രാലയം ഇങ്ങനെ പറയുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here