ലഖ്നൗ: കോറോണ രാജ്യത്ത് വ്യാപിച്ചുകിടക്കുന്ന ഈ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ ആദ്യ കോറോണ മരണം റിപ്പോർട്ട് ചെയ്തു.
25 വയസ്സുള്ള യുവാവാണ് മരിച്ചത്. ഇയാൾ മരിച്ചത് തിങ്കളാഴ്ച ആയിരുന്നുവെങ്കിലും പരിശോധന ഫലം ലഭിച്ചത് ഇന്നാണ്.
ബാസ്തി സ്വദേശിയായ ഇയാൾ അടുത്തിടെയാണ് മുംബൈയിൽ നിന്നും ഉത്തർപ്രദേശിലേക്ക് വന്നത്. ഇയാളെ വൃക്ക, കരൾ രോഗത്തെ തുടർന്നാണ് ഗോരഖ്പൂരിലെ ബിആർഡി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.
ഇയാൾ ആദ്യം ബാസ്തി ആശുപത്രിയിൽ ആയിരുന്നു ചികിത്സ നേടിയിരുന്നത്. ശേഷമാണ് ഇയാളെ ഗോരഖ്പൂരിലേക്ക് കൊണ്ടുവന്നത്. ഇയാൾക്ക് കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ പരിശോധിച്ച ഡോക്ടറെ ഉൾപ്പെടെ ഇയാളുമായി അടുത്തിടപഴകിയ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.