ചെന്നൈ: തമിഴ്‌നാട്ടില്‍ ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് അഞ്ചു പേർ മരിച്ചു. കടലൂർ, പുതുക്കോട്ട, ചെന്നൈ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. വൈദുതാഘാതമേറ്റ് ചെന്നൈയിൽ ഒരു യുവാവും തഞ്ചാവൂരിൽ ഒരു സ്ത്രീയും മരിച്ചു. കൂടാതെ കടലൂരില്‍ വീട് തകര്‍ന്ന് ഒരു അമ്മയും മകളും മരിച്ചു. പുതുക്കോട്ടെയിൽ വീട് തകർന്ന് വീണ് ഒരു സ്ത്രീയും മരിച്ചു.
തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. കൂടാതെ പലസ്ഥലങ്ങളിലും വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. ബുറേവി ചുഴലിക്കാറ്റിന്‍റെ ത്രീവ്രത കുറഞ്ഞെങ്കിലും മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരും.
ശനിയാഴ്ച വൈകുന്നേരംവരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.






































