gnn24x7

മുൻ എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും

0
315
gnn24x7

അഴിമതിക്കേസിൽ നാല് വർഷം ജയിലിൽ കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ മുൻ നേതാവ് വി.കെ ശശികലയെ ബെംഗളൂരുവിലെ പരപ്പണ അഗ്രഹാര ജയിലിൽ നിന്നും ഇന്ന് മോചിപ്പിക്കും. കൊറോണ വൈറസ് അണുബാധയ്ക്ക് ചികിത്സയിലായതിനാൽ വി.കെ ശശികല ഉടന്‍ ചെന്നൈയില്‍ എത്തില്ല എന്നാണ് റിപ്പോർട്ട്. അതേസമയം എപ്പോൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് വ്യക്തമല്ല.

ജനുവരി 20 നാണ് ശശികല വൈറസ് പിടിപെട്ടത്. ബെംഗളൂരുവിലെ ബോറിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അവരെ പിന്നീട് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ശശികലയെ ഇന്നലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

ശശികല ചെന്നൈയിലെത്തിയാല്‍ ഉടൻ തന്നെ മറീനയിലെ ജയലളിതാ സ്മാരകം സന്ദര്‍ശക്കുമെന്നാണ് റിപ്പോർട്ട്. പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ രാവിലെ ആശുപത്രിയില്‍ എത്തി മോചന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

gnn24x7