ഷിംല: ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിംഗ്ഇ അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ അദ്ദേഹം ചികിത്സയിലായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹം കോവിഡ് ബാധിതൻ കൂടിയായിരുന്നു. വീർഭദ്രാ സിംഗ് ആറ് തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട്. ഭാര്യ പ്രിഭ സിംഗ് മുൻ എംപിയും, മകൻ വിക്രമാദിത്യ ഷിംല എംഎൽഎയുമാണ്.






































