തിരുവനന്തപുരം: തുടര്‍ച്ചയായ പത്താംദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചിരിക്കുന്നത്. പത്ത് ദിവസത്തിനിടെ ഡീസലിന് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന്റെ ഇന്നത്തെ വില 89 രൂപ 70 പൈസയായി. ഡീസല്‍ വില ലിറ്ററിന് 84 രൂപ 32 പൈസയായി.
ലോക്ക് ഡൗണിന് ശേഷമുള്ള എട്ട് മാസത്തിനിടെ ഇന്ധനവിലയില്‍ 16 രൂപയാണ് വര്‍ദ്ധനയുണ്ടായിക്കുന്നത്. തുടര്‍ച്ചയായി രാജ്യത്ത് ഇന്ധന വില വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വലിയ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്.
അതേസമയം ഇന്ത്യയെ അപേക്ഷിച്ച് നേപ്പാളിൽ ഇന്ധന വില താഴ്ന്ന നിരക്കിലാണ്. നേപ്പാളിൽ ഡീസലിന് 58 രൂപയാണെങ്കിൽ പെട്രോളിന് 69 രൂപയാണ് വില. ഇതോടെ അയൽ രാജ്യത്തു നിന്നും ഇന്ത്യയിലേക്ക് ഇന്ധന കടത്ത് വ്യാപകമായിരിക്കുകയാണ്.








































