gnn24x7

രാജ്യ തലസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ ആക്രമണം; ഒരാള്‍ കൊല്ലപെട്ടു

0
311
gnn24x7

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത്  ഗുണ്ടാസംഘങ്ങളുടെ ആക്രമണം. അര്‍ധരാത്രി നടുറോഡില്‍ നടന്ന വെടിവെപ്പില്‍ അഞ്ചല്‍ എന്ന പവനാണ് കൊല്ലപെട്ടത്‌.

ഇയാള്‍ യാത്ര ചെയ്ത കാറിന് നേരെ ഏകദേശം 50 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപക്ക് തീത്തര്‍ എന്നയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

ബുധനാഴ്ച അര്‍ധരാത്രി രോഹിണിക്ക് സമീപമായിരുന്നു ആക്രമണം. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

വധശ്രമ കേസില്‍ പോലീസ് അറെസ്റ്റ്‌ ചെയ്തിട്ടുള്ള അഞ്ചല്‍ മൂന്നുമാസം മുന്‍പാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഇയാള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നെത്തിയാണ് അക്രമിസംഘം വെടിവെച്ച് കൊന്നത്.

gnn24x7