gnn24x7

രാജ്യസഭാ തെരഞ്ഞെടുപ്പ്; രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഗുജറാത്തില്‍ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്

0
234
gnn24x7

അഹമ്മദാബാദ്: രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഗുജറാത്തില്‍ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ 65 എം.എല്‍.എമാരേയും മൂന്ന് റിസോര്‍ട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്.

നേരത്തെ എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭാംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചിരുന്നു. രാജിവെച്ച കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ചിലര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. മറ്റുള്ളവര്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

എം.എല്‍.എമാര്‍ രാജിവെക്കുന്നതിന് മുമ്പ് കോണ്‍ഗ്രസിനും ബി.ജെ.പിക്കും രണ്ടുപേരേ വീതം ജയിപ്പിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പുതിയ അംഗബലമനുസരിച്ച് കോണ്‍ഗ്രസിന് ഒരാളെ മാത്രമേ വിജയിപ്പിക്കാന്‍ സാധിക്കു.

182 അംഗ സഭയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ 65 ആയി. ബിജെപിക്ക് 103 അംഗങ്ങളാണുള്ളത്. 19നാണ് ഗുജറാത്തില്‍ നാല് രാജ്യസഭാസീറ്റിലേക്ക് തെരഞ്ഞെടുപ്പ്.

കോണ്‍ഗ്രസ് വക്താവ് കൂടിയായ ശക്തിസിങ് ഗോഹില്‍, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി, എന്നിവരെയാണ് കോണ്‍ഗ്രസ് രാജ്യസഭാ സീറ്റിലേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here