gnn24x7

ഗാന്ധി കുടുംബത്തിന്റെ ഹരിയാനയിലെ സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍

0
241
gnn24x7

ചണ്ഡിഗഢ്: ഗാന്ധി കുടുംബത്തിന്റെ ഹരിയാനയിലെ സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട സ്വത്ത് വിവരങ്ങളെ സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഹരിയാന ചീഫ് സെക്രട്ടറി കേശ്‌നി ആനന്ദ് അറോറ ഹരിയാന അര്‍ബന്‍ ലോക്കല്‍ ബോഡി വകുപ്പിനോട് ആവശ്യപ്പെട്ടു.

ജൂലൈ ആദ്യം ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള മൂന്ന് ട്രസ്റ്റുകളെ സംബന്ധിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം സമിതിയെ നിയോഗിച്ചിരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മെമോറിയല്‍ ട്രസ്റ്റ് എന്നിവയാണ് അന്വേഷിക്കാന്‍ കേന്ദ്രം ഉത്തരവിട്ടിരുന്നത്.

കോണ്‍ഗ്രസിന്റെ ഭൂപേന്ദ്ര സിംഗ് ഹൂഡ മുഖ്യമന്ത്രിയായിരുന്ന 2004 മുതല്‍ 2014 വരെയുള്ള കാലത്തെ ഗാന്ധി കുടുംബം നേടിയ സ്വത്ത് വിവരങ്ങളെ സംബന്ധിച്ചാണ് അന്വേഷണം.

ഗുരുഗ്രാമില്‍ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന് പതിച്ച് നല്‍കിയ ഭൂമിയും അന്വേഷിക്കുന്നുണ്ടെന്നാണ് വിവിധ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന് വിദേശ സംഭാവനകള്‍ വന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹരിയാന സര്‍ക്കാരിനെ അറിയിച്ചത് പ്രകാരമാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

പഞ്ചകുളയില്‍ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന് കുറഞ്ഞ വിലയ്ക്ക് ഭൂമി വിട്ട് നല്‍കിയിരുന്നു ഈ ഭൂമി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here