gnn24x7

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക്

0
239
gnn24x7

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക്. ഇദ്ദേഹത്തെ ഇന്ത്യ നാമനിര്‍ദേശം ചെയ്തു. കഴിഞ്ഞ വര്‍ഷം തന്നെ ചെയര്‍മാനായി ഇന്ത്യയുടെ പ്രതിനിധിയെ നിയമിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ തെക്കുകിഴക്കനേഷ്യാ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച പ്രഖ്യാപനമുണ്ടാകും.
.
ബോര്‍ഡിന്റെ പ്രധാന ചുമതല ലോകാരോഗ്യ അസംബ്ലിയുടെ തീരുമാനങ്ങളും നയങ്ങളും നിശ്ചയിക്കുക, ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുക എന്നിവയാണ്. മൂന്ന് വര്‍ഷമാണ് ബോര്‍ഡിന്റെ കാലാവധി. അതില്‍ ഒരു വര്‍ഷം ആയിരിക്കും ഇന്ത്യന്‍ പ്രതിനിധി ചെയര്‍മാന്‍ സ്ഥാനത്ത് ഉണ്ടാകുക. 34 അംഗങ്ങളാണ് ബോര്‍ഡിലുള്ളത്. കോവിഡ് കാലത്തും തുടര്‍ന്നും വന്‍ ചുമതലകളാണ് ലോകാരോഗ്യ സംഘടനയ്ക്കു നിറവേറ്റാനുള്ളത്, പ്രത്യേകിച്ചും കടുത്ത ആരോപണങ്ങളുമായി അമേരിക്ക മുന്നോട്ടു വന്നിരിക്കേ.

ഇന്ത്യയുള്‍പ്പെടെ 10 രാജ്യങ്ങള്‍ 34 അംഗ ബോര്‍ഡിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടു. റഷ്യ, ദക്ഷിണ കൊറിയ, ബ്രിട്ടന്‍, ഒമാന്‍, ഘാന, ബോട്‌സ്വാന, ഗിനി-ബിസാവു, മഡഗാസ്‌കര്‍, കൊളംബിയ എന്നീ രാജ്യങ്ങളും പുതുതായി തെരഞ്ഞെടുക്കപ്പെട്ടു.ബോര്‍ഡില്‍ ആരോഗ്യരംഗത്തെ വിദഗ്ധരും ഉള്‍പ്പെടുന്നു. ഡബ്ല്യുഎച്ച്ഒയുടെ 73-ാമത് അസംബ്ലിയില്‍ എക്സിക്യുട്ടീവ് ബോര്‍ഡില്‍ ഇന്ത്യയ്ക്ക് പ്രാതിനിധ്യം നല്‍കാന്‍ തീരുമാനം എടുത്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here