gnn24x7

മധ്യപ്രദേശിൽ ബസ് നിയന്ത്രണം വിട്ട് കാനാലിലേക്ക് മറിഞ്ഞു 39 മരണം

0
341
gnn24x7

മധ്യപ്രദേശ്: മധ്യപ്രദേശിൽ സിദ്ധി ജില്ലയിൽ ബസ് നിയന്ത്രണം വിട്ട് കാനാലിലേക്ക് മറിഞ്ഞു 39 പേർ മരിച്ചു. അപകടത്തിൽ രക്ഷപ്പെട്ടത് 7 പേരാണ്. ഇനിയും 11 പേരെ കണ്ടേത്താനുണ്ട്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്.

സംസ്ഥാന ദുരന്ത പ്രതികരണ സേന ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി ക്രെയിനിന്‍റെ സഹായത്തോടെ ബസ് പുറത്തെത്തിച്ചു. അൻപതിലേറെ യാത്രക്കാർ ബസിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.

ജല നിരപ്പ് കുറയ്ക്കുന്നതിന് വേണ്ടി സമീപത്തെ ബൻസാഗർ ഡാമിലെ ജലമൊഴുക്കും നിര്‍ത്തി വച്ചിട്ടുണ്ട്. സംഭവ സ്ഥലത്തെ സ്ഥിതിഗതികൾ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ വിലയിരുത്തി. അതേസമയം മരണമടഞ്ഞവരുടെ കുടുംബത്തിന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

gnn24x7