gnn24x7

ചൈനയുടെ ബങ്കറുകൾ ലക്ഷ്യമിട്ട് സേന; റാഫേല്‍ യുദ്ധവിമാനങ്ങളില്‍ ഹാമര്‍ മിസൈലുകള്‍ ഘടിപ്പിക്കാനാൻ തീരുമാനം

0
280
gnn24x7

ന്യുഡൽഹി: അതിർത്തിയിൽ നിന്നും ചൈനയുടെ പിന്മാറ്റം വൈകുന്നത് ഇന്ത്യയുടെ റാഫേൽ തീരുമാനത്തിലും പ്രതിഫലിക്കുമെന്ന് സൂചന.  അതിന്റെ അടിസ്ഥാനത്തിൽ ഈ മാസം അവസാനത്തോടെ ലഡാക്കില്‍ വിന്യസിക്കുന്ന അഞ്ചു റാഫേല്‍ യുദ്ധവിമാനങ്ങളിലും ഹാമര്‍ (Highly Agile and Maneuverable Munition Extended Range) മിസൈലുകള്‍ അടിയന്തിരമായി ഘടിപ്പിക്കാനാൻ തീരുമാനമായിട്ടുണ്ട്.  

ഇതിൽനിന്നും ലഡാക്കില്‍ ചൈന നിര്‍മ്മിച്ചിരിക്കുന്ന ഏതു ബങ്കറുകളും തകര്‍ക്കുമെന്ന സൂചനയാണ് സേനാ വൃത്തങ്ങള്‍ നല്‍കുന്നത്. ഫ്രാന്‍സില്‍ നിന്നും എത്തുന്ന റാഫേൽ യുദ്ധവിമാനത്തിൽ അവിടെ വച്ചുതന്നെ ഫ്രഞ്ച് നിര്‍മ്മിത മിസൈലുകള്‍ ഘടിപ്പിക്കാനാണ് ഇപ്പോൾ അടിയന്തിരമായി തീരുമാനിച്ചിരിക്കുന്നത്. 

60 മുതല്‍ 70 കിലോമീറ്ററിനകത്തെ ഏതു പ്രതിരോധവും കൃത്യതയോടെ തകര്‍ക്കാന്‍ ശേഷിയുളള മിസൈലാണ് ഹാമര്‍.  റാഫേല്‍ വാങ്ങാന്‍ തീരുമാനിച്ചതിന്  ശേഷമാണ് ഹാമര്‍ മിസൈലുകളില്‍ ധാരണയിലെത്തിയത്. എന്നാല്‍ അതിര്‍ത്തിയില്‍ ചൈനയുമായുള്ള പ്രശ്‌നം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. 

അതിന്റെ അടിസ്ഥാനത്തിൽ റാഫേലിനൊപ്പം തന്നെ ഹാമര്‍ മിസൈലുകളും എത്തിക്കാനാണ് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇന്ദിയയുടെ അടിയന്തിര ആവശ്യം പരിഗണിച്ച് മറ്റ് പല രാജ്യങ്ങള്‍ക്കും നല്‍കാനായി വച്ചിരിക്കുന്നതില്‍ നിന്നും ഹാമര്‍ മിസൈലുകള്‍ എത്തിക്കാന്‍ ഫ്രഞ്ച് പ്രതിരോധ വകുപ്പ് അനുമതി നല്‍കിക്കഴിഞ്ഞു. 

ഹാമർ മിസൈലുകൾക്ക് വായുവില്‍ നിന്നുകൊണ്ട് കരയിലെ ഏതു പ്രതിരോധവും തകര്‍ക്കാന്‍ സാധിക്കും.  നിലവില്‍ ഫ്രാന്‍സിന്റെ വ്യോമസേനയും നാവികസേനയും ഹാമറാണ് ഉപയോഗിക്കുന്നത്. ലഡാക്കിലേക്ക് ഹാമറിനെ പരിഗണിക്കാനുള്ള പ്രധാന കാരണം എന്നുപറയുന്നത് എത്ര ശക്തമായ ബങ്കറുകളും തകര്‍ക്കാനും ഏതു തരം മലനിരകളിലും ഉപയോഗിക്കാനും സാധിക്കുന്ന അതിശക്തമായ മിസൈലാണെന്നുള്ളത് കൊണ്ടാണ്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here