ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44376 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് കേസുകൾ 92.22 ലക്ഷം കടന്നിരിക്കുകയാണ്.ഇന്നലെ 481 പേരാണ് കൊറോണ ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണം 134699 ആയി.
നിലവിൽ രാജ്യത്തുള്ള കോവിഡ് രോഗികളുടെ എണ്ണം 4,44,746ആണ്. ഇതുവരെ 86,42,771 പേർക്ക് രോഗമുക്തി ലഭിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 37,816 പേരാണ് രോഗം മുക്തിനേടി ആശുപത്രി വിട്ടത്.
രാജ്യത്ത് 11,59,032 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 13,48,41,307 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നതിന്റെ സാഹചര്യത്തിലാണ് പരിശോധനയും ഉയര്‍ത്തിയിരിക്കുന്നത്.
ലോകത്തു കോവിഡ് ബാധിതരുടെ എണ്ണം 6 .01 കോടി കടന്നു.14 .14 ലക്ഷം പേര് കോവിഡ് ബാധിച്ചു മരിച്ചു. നിലവിൽ 1.71 കോടി പേര് ചികിത്സയിലുണ്ട് എന്നാണ് റിപ്പോർട്ട്.






































