ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. 12,38,635 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 45,720 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 1,129 പേർ മരിക്കുകയും ചെയ്തു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗബാധ കണക്കാണിത്.
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 3,37,607 ആയി. 12,556 പേരാണ് ഇവിടെ രോഗം ബാധിച്ചു മരിച്ചത്. സംസ്ഥാനത്ത് രോഗം ഏറ്റവും മോശകരമായി ബാധിച്ചിരിക്കുന്നത് മുംബൈയിലാണ്.തമിഴ്നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1,86,492 ആയി. 3,144 പേര് ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു. രാജ്യതലസ്ഥാനത്തെയും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 1,26,323 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചത്. 3,719 പേര് സംസ്ഥാനത്ത് മരിച്ചു.
രാജ്യത്ത് 1.50 കോടിയിലധികം കോവിഡ്-19 വൈറസ് പരിശോധനകള്‍ നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 3,50,823 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐസിഎംആര്‍ പറഞ്ഞു.ഐസിഎംആര്‍ കണക്കനുസരിച്ച് ജൂലൈ 22 വരെ 1,50,75,369 സാമ്പിളുകളാണ് പരിശോധിച്ചത്. ബുധനാഴ്ച മാത്രം 3,50,823 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആറിന്റെ പ്രതിദിന ബുള്ളറ്റിനില്‍ പറയുന്നു.രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദിനംപ്രതിയുളള പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു വരികയാണ്. രോഗലക്ഷണങ്ങളില്ലെങ്കിൽ ഒരാൾക്കു കോവിഡില്ലെന്നുറപ്പിക്കാൻ ആന്റിജൻ പരിശോധന മതിയാവുമെന്ന് ഐസിഎംആർ നിർദേശിച്ചിരുന്നു.




































