ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് ആശങ്കകള്‍ വര്‍ധിക്കുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,90,401 ആയി.
24 മണിക്കൂറിനിടെ 407 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണം 15,000 കടന്നു. 15,301 പേരാണ് ഇതുവരെ മരിച്ചത്.
1,89463 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,85,636 പേര്‍ക്ക് രോഗം ഭേദമായി. 58.24 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.