gnn24x7

ഇൻഡിഗോ ഉപഭോക്താക്കൾക്കായി ഒരു പുതിയ ഓഫർ; 10% നിരക്ക് നൽകി ടിക്കറ്റ് ബുക്ക് ചെയ്യാം

0
202
gnn24x7

ന്യുഡൽഹി: എയർലൈൻ കമ്പനിയായ ഇൻഡിഗോ ഉപഭോക്താക്കൾക്കായി ഒരു പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ്.  ഈ ഓഫറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് ധാരാളം സൗകര്യങ്ങൾ ലഭിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ യാത്രക്കാരുടെ എണ്ണവും വർദ്ധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.  പുതിയ ഓഫര് അനുസരിച്ച് യാത്രക്കാർക്ക് 10 ശതമാനം മാത്രം നിരക്ക് നൽകി ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. അതിനുശേഷം ടിക്കറ്റ് ബുക്ക് ചെയ്ത 15 ദിവസത്തിനുള്ളിൽ ബാക്കി90 ശതമാനം പേയ്‌മെന്റ് നടത്തേണ്ടിവരും.

ഈ ഓഫറിന്റെ കാര്യം പറഞ്ഞുകൊണ്ട് ഇൻഡിഗോ ഒരു കാര്യം കൂടി വ്യക്തമാക്കിയിട്ടുണ്ട് അത് എന്തെന്നാൽ രണ്ടു വ്യക്തികൾ ഡൽഹിയിൽ നിന്നും മുംബൈയിലേയ്ക്കുള്ള round trip ആയിട്ടാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിൽ അവർക്ക് മിനിമം flex pay യിൽ 1600 രൂപ മാത്രം അടച്ചാൽ മതിയാകും.  അതായത് ഓരോ യാത്രക്കാരനും 400 രൂപ മാത്രം ചെലവഴിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. പിന്നീട്, മൊത്തം ബുക്കിംഗ് തുകയിൽ നിന്നും ഈ തുക കുറച്ചതിന് ശേഷം ബാക്കി അടയക്കേണ്ടിവരും. 

262 വിമാനങ്ങളുള്ള ഇൻഡിഗോ രാജ്യത്തെ ഏറ്റവും വിപുലമായ ശൃംഖലയാണ്. കൊറോണ വൈറസിന്റെ യാത്രാ നിയന്ത്രണത്തിന് മുമ്പ് ഇൻഡിഗോയുടെ 1,500 വിമാനങ്ങളാണ് ഒരു ദിവസം പ്രവർത്തിച്ചിരുന്നത്.  

വർഷം മുഴുവനും ശമ്പളം 25 ശതമാനം കുറയ്ക്കും

രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ഇൻഡിഗോ എയർലൈൻസ് തങ്ങളുടെ മുതിർന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 2020-21 സാമ്പത്തിക വർഷം മുഴുവൻ 25 ശതമാനം കട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  ഈ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം പുന:സ്ഥാപിക്കാനുള്ള തീരുമാനം ഈ സാമ്പത്തിക വർഷാവസാനത്തോടെ എടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

ഇൻഡിഗോ തങ്ങളുടെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും അഞ്ച് മുതൽ 25 ശതമാനം വരെ കട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. മെയ് മുതൽ 2020-21 സാമ്പത്തിക വർഷം മുഴുവനും  ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഇൻഡിഗോ എയർലൈൻ അറിയിച്ചു. ഏപ്രിൽ മാസത്തെ മുഴുവൻ ശമ്പളവും കമ്പനി ജീവനക്കാർക്ക് നൽകിയിരുന്നു.  

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here