ന്യൂഡല്‍ഹി: നോവല്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിംഗിനു കത്തയച്ചു.
വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകും എന്നു കത്തില്‍ പറയുന്നു. കൂടാതെ, നോവല്‍ കൊറോണ ബാധിതമായ മേഖലകളില്‍ അകപ്പെട്ടുപോയ ഇന്ത്യക്കാരെ രക്ഷിച്ചതിലുള്ള നന്ദിയും പ്രധാനമന്ത്രി അറിയിച്ചു.
നോവല്‍ കൊറോണ ബാധിച്ച് ചൈനയില്‍ മരണപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി കത്തില്‍ അനുശോചനം അറിയിച്ചു. അതേസമയം, വുഹാനിൽ നിന്ന് ഡല്‍ഹിയിലെ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ക്യാമ്പിൽ എത്തിച്ച 406 പേർക്ക് രോഗമില്ലെന്ന് പരിശോധന ഫലം.
കഴിഞ്ഞ ആഴ്ചയാണ് കൊറോണ വൈറസ് രോഗം പടരുന്ന വുഹാനിൽ നിന്ന് ഇവരെ ഡല്‍ഹിയിൽ എത്തിച്ചത്. 14 ദിവസത്തെ കരുതൽ നിരീക്ഷണത്തിനാണ് ഇവരെ ഡല്‍ഹി ചാവ്‌ലയിലെ ക്യാമ്പിൽ എത്തിച്ചത്.