ന്യൂദല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഇന്ത്യയിലേക്ക് ക്ഷണിക്കും.
ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിക്കായാണ് ഇമ്രാന്‍ ഖാനെ ക്ഷണിക്കുന്നത്.
ഇന്ത്യ ഇതാദ്യമായാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് വേദിയാവുന്നത്.
ഇതിന്റെ ഭാഗമായി എസ്.സി.ഒ സെക്രട്ടറി വ്‌ളാദിമിര്‍ നോറോവ് ഇന്ത്യയില്‍ എത്തിയിരുന്നു.
നാറ്റോയ്ക്ക് ബദലായി ചൈനയുടെ നേതൃത്വത്തില്‍ 1996ലാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചത്.
ചൈനയ്ക്കുപുറമേ കസാഖ്സ്താന്‍, കിര്‍ഗിസ്താന്‍, റഷ്യ, താജിക്കിസ്താന്‍, ഉസ്ബെക്കിസ്താന്‍ എന്നിവയായിരുന്നു തുടക്കത്തിലെ അംഗരാജ്യങ്ങള്‍. 2017 ലാണ് ഇന്ത്യയ്ക്കും പാകിസ്താനും പൂര്‍ണ അംഗത്വം ലഭിച്ചത്.