gnn24x7

പഞ്ചാബില്‍ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച അഞ്ച് പേരെ ബിഎസ്എഫ് സൈനികര്‍ വെടിവെച്ച് കൊന്നു

0
227
gnn24x7

അമൃത്സര്‍: പഞ്ചാബില്‍ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച അഞ്ച് പേരെ ബിഎസ്എഫ് സൈനികര്‍ വെടിവെച്ച് കൊന്നു.

പഞ്ചാബിലെ തരന്‍ തരന്‍ ജില്ലയില്‍ ദാല്‍ അതിര്‍ത്തി ഔട്ട്‌ പോസ്റ്റിന് സമീപം ശനിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്.

പുലര്‍ച്ചെ 4.45 ഓടെയാണ് നുഴഞ്ഞ് കയറ്റ ശ്രമം ബിഎസ്എഫ് ജവാന്മാരുടെ ശ്രദ്ധയില്‍ പെട്ടത്, തുടര്‍ന്ന് ജവാന്മാര്‍ ഇത് തടയാന്‍ ശ്രമിച്ചു,തുടര്‍ന്ന് നുഴഞ്ഞ് കയറാന്‍ ശ്രമിച്ചവര്‍ ബിഎസ്എഫ് കാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ബിഎസ്എഫ് ശക്തമായി തന്നെ തിരിച്ചടിച്ചു,രൂക്ഷമായ ഏറ്റുമുട്ടലാണ് ഉണ്ടായത്,ഈ ഏറ്റുമുട്ടലിലാണ് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച അഞ്ച് പേരും കൊല്ലപ്പെട്ടത്. കൊല്ലപെട്ട അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്,പ്രദേശത്ത് ബിഎസ്എഫ് തിരച്ചില്‍ നടത്തുകയാണ്.

കൊല്ലപെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ശ്രമവും ബിഎസ്എഫ് നടത്തുകയാണ്. മൃതദേഹം തിരിച്ചറിഞ്ഞാല്‍ മാത്രമേ ഇവര്‍ക്ക് ഇത് ഭീകര സംഘടനയുമായാണ് ബന്ധമുള്ളതെന്ന് മനസിലാക്കാന്‍ കഴിയൂ, സ്ഥലത്ത് കൂടുതല്‍ പേര്‍ നുഴഞ്ഞ് കയറുന്നതിന് തയ്യാറെടുക്കുകയാണോ എന്നത് സംബന്ധിച്ചും ബിഎസ്എഫ് പരിശോധന നടത്തുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here