ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 375 പേരാണ് മരണപ്പെട്ടത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്.
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,95,048 ആയി ഉയര്‍ന്നു. 1,68,268 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഇരിക്കുന്നത്. 12,948 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
അതേസമയം ലോകത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 88 ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ 8,757,750 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലര ലക്ഷം കടന്നു . 462,519 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 4,625,449 പേര് രോഗമുക്തി നേടി.
ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. 2,297,190 രോഗികളാണ് അമേരിക്കയിലുള്ളത്. 121,407 പേരാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ കൊവിഡ് രോഗികളുടെ എണ്ണം 1,038,568 ആണ്. 49,090 പേരാണ് മരിച്ചത്. ബ്രസീലിലെ അവസ്ഥ ഗുരുതരമായി തുടരുകയാണ്. പട്ടികയില്‍ ഇന്ത്യ നാലാമതാണ്.