ന്യൂദല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചത് 52050 പേര്‍ക്ക്. കൊവിഡ് ബാധിച്ച് 803 മരണവും തിങ്കളാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തു.
18,55,745 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. 38938 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ലോകത്താകമാനം 18442847 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 697180 പേര്‍ക്ക് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായി.
ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയ്ക്കും ബ്രസീലിനും പിറകില്‍ മൂന്നമാതാണ് ഇന്ത്യ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അരലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് ദിവസവും കൊവിഡ് സ്ഥിരീകരിക്കുന്നത്.




































