ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 56282 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 19.6 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്.
904 പേരാണ് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 19,64,537 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 40,699 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് നിലവില്‍ 5,95,501 പേര്‍ കൊവിഡ് ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലം അറിയിച്ചു. 13,28,337 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യവകുപ്പ് അറിയിച്ചു.
ബുധനാഴ്ച മാത്രം 6,64,949 സാമ്പിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു. രണ്ട് കോടിയിലേറെ പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് പരിശോധന നടത്തിയതെന്നും ഐ.സി.എം.ആര്‍ അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.