gnn24x7

കൂടുതല്‍ രാജ്യങ്ങള്‍ക്കിടയില്‍ പരിമിതമായ തോതില്‍ നിയന്ത്രണങ്ങളോടെയുള്ള സര്‍വീസ് നടത്തുമെന്ന് വ്യോമയാന മന്ത്രി

0
151
gnn24x7

ന്യൂഡല്‍ഹി:കോവിഡിനെതുടര്‍ന്ന് പതിവ് അന്താരാഷ്‌ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

എന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ക്കിടയില്‍ പരിമിതമായ തോതില്‍ നിയന്ത്രണങ്ങളോടെയുള്ള സര്‍വീസ് നടത്തുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

നിലവില്‍അമേരിക്ക,ബ്രിട്ടണ്‍,ഫ്രാന്‍സ്,ജര്‍മനി,യുഎഇ,ഖത്തര്‍,മാലദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടു.

13 രാജ്യങ്ങളിലേക്ക് കൂടി ഈ മാതൃകയില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇങ്ങനെ സര്‍വീസ് നടത്തുന്നതിനെ എയര്‍ ബബിള്‍ എന്നാണ് വിളിക്കുന്നത്‌.ആസ്ത്രേലിയ,ഇറ്റലി,ജപ്പാന്‍,ന്യൂസിലാന്‍ഡ്,
നൈജീരിയ,ബെഹ്റെയ്ന്‍,ഇസ്രയേല്‍,കെനിയ,ഫിലിപ്പീന്‍സ്,റഷ്യ,സിങ്കപ്പൂര്‍,ദക്ഷിണ കൊറിയ,തായ്ലാന്‍ഡ്, എന്നീ രാജ്യങ്ങളുമായാണ്
പുതിയതായി വിമാന സര്‍വീസിന് ധാരണയുണ്ടാക്കുന്നത്.

കൊറോണ വൈറസ്‌ വ്യപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള 
നടപടികള്‍ വിവിധ രാജ്യങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here