gnn24x7

ഫെയ്സ്ബുക്ക് ഉൾപ്പെടെ 89 ആപ്പുകൾ സ്മാർട്ട് ഫോണിൽ നിന്നും നീക്കം ചെയ്യാൻ ജവാൻമാർക്ക് നിർദ്ദേശവുമായി ഇന്ത്യൻ സൈന്യം

0
272
gnn24x7

ശ്രീനഗർ: ഫെയ്സ്ബുക്ക് ഉൾപ്പെടെ 89 ആപ്പുകൾ സ്മാർട്ട് ഫോണിൽ നിന്നും നീക്കം ചെയ്യാൻ ജവാൻമാർക്ക് നിർദ്ദേശവുമായി ഇന്ത്യൻ സൈന്യം രംഗത്ത്.  ഇന്ത്യൻ സൈന്യത്തിന്റെ വിവരങ്ങൾ ചോർത്താൻ  പാക്കിസ്ഥാൻ,ചൈന എന്നീ രാജ്യങ്ങൾ പദ്ധതിയിടുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഇത്തരം ഒരു നടപടി. 

ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്രൂകോളർ എന്നിവയുൾപ്പെടെയുള്ള 89 ആപ്പുകൾ ഫോണിൽ നിന്നും നീക്കം ചെയ്യാനാണ് സൈന്യത്തിന്റെ നിർദ്ദേശം.  നിർദ്ദേശത്തിൽ ജൂലൈ 15 ന് ഉള്ളിൽ ആപ്പുകൾ നീക്കം ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്.  ഇതിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ കർശന നടപടി നേരിടേണ്ടി വരുമെന്നും നിർദ്ദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. 

നിർദ്ദേശത്തിൽ സോഷ്യൽ മീഡിയ ആപ്ലിക്കേഷന് പുറമേ ന്യൂസ് ആപ് ആയ ഡെയ്‌ലി ഹണ്ട്, കൗച്ച് സര്‍ഫിംഗ്, ട്വിറ്റർ എന്നിവയും പബ്ജി പോലുള്ള ഗയിമുകളും നീക്കം ചെയ്യാനും പറഞ്ഞിട്ടുണ്ട്.  59 ചൈനീസ് ആപ്പുകൾക്ക് രാജ്യം നിരോധനം ഏർപ്പെടുത്തിയതിന്റെ പിന്നാലെയാണ് ജവാന്മാർക്ക് ഈ നിർദ്ദേശം നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here