gnn24x7

പ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി കൊവിഡ് 19 ബാധിച്ച് മരിച്ചു.

0
420
gnn24x7

കേപ് ടൗണ്‍: പ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി കൊവിഡ് 19 ബാധിച്ച് മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് 19 ബാധിച്ച് മരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയാണ്.

സ്റ്റെല്ലാര്‍ വാക്‌സിന്‍ ശാസ്ത്രജ്ഞയും എച്ച്.ഐ.വി പ്രതിരോധ ഗവേഷണത്തിന് നേതൃത്വം വഹിക്കുകയും ചെയ്ത രാംജി ഒരാഴ്ച മുമ്പ് ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയെങ്കിലും കൊവിഡ് -19 ന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല.

ഡര്‍ബനിലെ ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (എസ്.എ.എംആര്‍.സി) ഓഫീസുകളിലെ ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും എച്ച്.ഐ.വി പ്രിവന്‍ഷന്‍ റിസര്‍ച്ച് യൂണിറ്റിന്റെ യൂണിറ്റ് ഡയറക്ടറുമായിരുന്നു രാംജി.

”പ്രൊഫ. ഗീത രാംജിയുടെ വിയോഗ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ദുഖമുണ്ട്. കൊവിഡ് -19 അനുബന്ധ പ്രശ്‌നങ്ങളാലാണ് പ്രൊഫ. രാംജി മരിച്ചത്” എസ്.എ.എം.ആര്‍.സിപ്രസിഡന്റും സി.ഇ.ഒയുമായ ഗ്ലെന്‍ഡ ഗ്രേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ എച്ച്.ഐ.വി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനായുള്ള ആജീവനാന്ത പ്രതിജ്ഞാബദ്ധതയ്ക്ക് 2018 ല്‍ യൂറോപ്യന്‍ ഡെവലപ്‌മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്ണര്‍ഷിപ്പുകള്‍ (ഇ.ഡി.സി.ടി.പി) ലിസ്ബണിലെ മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള അവാര്‍ഡ് രാംജിക്ക് നല്‍കിയിരുന്നു.

‘എച്ച്.ഐ.വി / എയ്ഡ്‌സ് പകര്‍ച്ചവ്യാധിയുടെ പാത എന്നെന്നേക്കുമായി നീക്കം ചെയ്യാനുള്ള ആഗോള സമൂഹത്തിന്റെ അചഞ്ചലമായ ദൃഢനിശ്ചയത്തിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്,” അവര്‍ അന്ന് പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ അഞ്ച് പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചിരുന്നു. രാജ്യത്ത് ഇതുവരെ 1,350 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here