gnn24x7

നിസാമുദ്ദീനില്‍ നടന്ന രണ്ട് സമ്മേളനങ്ങളില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തത് 270പേര്‍

0
188
gnn24x7

തിരുവനന്തപുരം: ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ളവരെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
നിസാമുദ്ദീനില്‍ നടന്ന രണ്ട് സമ്മേളനങ്ങളില്‍ കേരളത്തില്‍ നിന്ന് 270 പേര്‍ പങ്കെടുത്തതായാണ് വിവരം.തബ്‌ലീഗ് ജമാഅത്തെ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയത്.

നിസാമുദ്ദീനില്‍ നടന്ന രണ്ട് സമ്മേളനങ്ങളില്‍ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ കേരളത്തില്‍ തിരിച്ചെത്തി, ഇതില്‍ എഴുപതോളം പേരുടെ വിവരം പോലീസ് ശേഖരിക്കുകയും ആരോഗ്യവകുപ്പിന് കൈമാറിയിട്ടുമുണ്ട്.ഇവരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.

എന്നാല്‍ രണ്ടാം സമ്മേളനത്തില്‍ പങ്കെടുത്ത 170 പേര്‍ ഇനിയും മടങ്ങി എത്തിയിട്ടില്ല,ഇവരുടെ പേരും ഫോണ്‍ നമ്പറും അടക്കമുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

മലേഷ്യയില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാളേയും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.ഈ സമ്മേളനത്തില്‍ പങ്കെടുത്ത മറ്റ് രാജ്യങ്ങളില്‍ 
നിന്നുള്ളവര്‍ക്ക് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചിരുന്നു. അതിനിടെ സമ്മേളനത്തില്‍ പങ്കെടുത്തവരെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇനിയും മടങ്ങിയെത്താത്തവരുടെ പൂര്‍ണമായ വിവരം ശേഖരിക്കുകയും ഇവരെകുറിച്ച്  അന്വേഷണം നടത്തുകയുമാണ്.

ഇതുവരെ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്ത് പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊറോണ വൈറസ്‌ ബാധിച്ച് മരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here