gnn24x7

ആഗോള തലത്തില്‍ ഏറ്റവും അധികം ഡൌണ്‍ ലോഡ് ചെയ്യപെട്ട കോവിഡ് 19 ട്രേസിംഗ് ആപ്ലിക്കേഷന്‍ എന്ന നേട്ടം ആരോഗ്യസേതു സ്വന്തമാക്കി

0
605
gnn24x7

ആഗോള തലത്തില്‍ ഏറ്റവും അധികം ഡൌണ്‍ ലോഡ് ചെയ്യപെട്ട കോവിഡ് 19 ട്രേസിംഗ് ആപ്ലിക്കേഷന്‍ എന്ന നേട്ടം ആരോഗ്യസേതു സ്വന്തമാക്കി. സെന്‍സര്‍ ടവറിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ആരോഗ്യ സേതുവിന്‍റെ നേട്ടം ഇടം നേടിയത്.

ഏപ്രിലില്‍ 8.08 കോടി പേരാണ് ഏപ്രിലില്‍ ആപ്പ് ഡൌണ്‍ ലോഡ് ചെയ്തത്. ജൂലായിലെ കണക്ക് അനുസരിച്ച് ആകെ 12.76 കോടിയിലധികം പേരാണ് ആരോഗ്യ സേതു ഡൌണ്‍ ലോഡ് ചെയ്തത്.

എന്നാല്‍ പ്രായോഗിക തലത്തില്‍ പ്രാവര്‍ത്തിക മാക്കുന്നതില്‍ ആരോഗ്യ സേതു നാലാം സ്ഥാനത്താണ്. ഓസ്ത്രേലിയയിലെ കോവിഡ് സേഫ് ആപ്ലിക്കേഷനാണ് പ്രായോഗിക തലത്തില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍
ഒന്നാമത്.

45 ലക്ഷം തവണ കോവിഡ് സേഫ് ഡൌണ്‍ ലോഡ് ചെയ്യപെട്ടു.ഇത് ഓസ്ത്രേലിയയിലെ ജനസംഖ്യ യുടെ 21.6
ശതമാനമാണ്,കോവിഡ് ട്രേസിംഗ് ആപ്പ് പ്രായോഗികം ആക്കിയതില്‍ രണ്ടാം സ്ഥാനം തുര്‍ക്കിയും മൂന്നാം സ്ഥാനം ജര്‍മനിയും ആണ്.ഇന്ത്യയിലെ ജനസംഖ്യയുടെ 12.5 ശതമാനം പേരാണ് ആരോഗ്യസേതു ഫലപ്രദമായി ഉപയോഗിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here