ഉപയോക്താക്കളുടെ പ്രത്യേക ആവശ്യപ്രകാരം മാത്രമേ ഇനി രാജ്യാന്തര റോമിംഗ് സേവനം ഉണ്ടാവുകയുള്ളു എന്ന് ട്രായ്. അതുകൊണ്ട് തന്നെ നിലവില്‍ റോമിംഗ് കോളുകള്‍ ലഭിക്കുന്നവരുടെയെല്ലാം സേവനം നിലയ്ക്കും. റോമിംഗ് സേവനം ഒഴിവാക്കി മൊബൈല്‍ കണക്ഷനുകള്‍ ക്രമീകരിക്കാന്‍ (ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ) ട്രായ് ടെലികോം കമ്പനികളെ അറിയിച്ചു.
റോമിംഗ് സേവനം ഒരു തവണ ആക്ടിവേറ്റ് ചെയ്താൽ പിന്നീട് അത് ആവശ്യമില്ലെങ്കിൽ ഉപയോക്താവിന് ഒഴിവാക്കാം.
എന്നാൽ വിദേശ ടെലികോം സേവനദാതാക്കളുമായി നിലവിലുള്ള കരാര്‍ അനുസരിച്ചുള്ള തുക നൽകുന്നത് കൊണ്ട് നിരക്ക് പരിമിതപ്പെടുത്താന്‍ തയാറല്ലെന്ന് മൊബൈല്‍ സേവനദാതാക്കള്‍ ട്രായിയെ അറിയിച്ചു.