തനിക്ക് എതിരായ രാജ്യദ്രോഹക്കേസിൽ ജാമ്യം ആവശ്യപ്പെട്ട് ലക്ഷദ്വീപ് ആസ്ഥാനമായുള്ള ചലച്ചിത്ര നിർമാതാവ് ആയിഷ സുൽത്താന കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ടെലിവിഷന്‍ സംവാദത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ ‘ബയോവെപ്പണ്‍’ എന്ന് വിശേഷിപ്പിച്ചതിന്റെ പേരിലാണ് ആയിഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
തൻറെ പരാമര്‍ശം രാജ്യത്തിനെതിരെയോ സര്‍ക്കാരിനെതിരെയോ ആയിരുന്നില്ലെന്നും വിഷയം വിവാദമായതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ആയിഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ തന്റെപരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നാണ് ആയിഷ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പി ലക്ഷദ്വീപ് അദ്ധ്യക്ഷനാണ് ആയിഷക്കെതിരെ പരാതി നൽകിയത്.