gnn24x7

ജെയ്ഷെ ഇ മുഹമ്മദ് കശ്മീര്‍ താഴ്വരയില്‍ ഭീകരാക്രമാണത്തിന് പദ്ധതി തയ്യാറാക്കുന്നതായി മുന്നറിയിപ്പ്!

0
320
gnn24x7

ശ്രിനഗര്‍: ജെയ്ഷെ ഇ മുഹമ്മദിന്റെ മുന്‍ നിര ബോംബ്‌ നിര്‍മാണ വിദഗ്ദന്‍ ഇസ്മയില്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഫൗജി ഭായിയെ സൈന്യം വധിച്ചതിന് പിന്നാലെ ജെയ്ഷെ ഇ മുഹമ്മദ് കശ്മീര്‍ താഴ്വരയില്‍ ഭീകരാക്രമാണത്തിന് പദ്ധതി തയ്യാറാക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു.

കാര്‍ബോംബ് സ്ഫോടനം അടക്കം വലിയ സ്ഫോടനങ്ങള്‍ നടത്തുന്നതിനാണ് ജെയ്ഷെ പദ്ധതിയിടുന്നത്.സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിനും ജെയ്ഷെ തയ്യാറെടുക്കുന്നതായാണ് വിവരം.

മെയ് 27 ന് പുല്‍വാമയില്‍ കാറില്‍ സ്ഫോടക വസ്തു നിറച്ച് വന്‍ ചാവേര്‍ ആക്രമണത്തിന് ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു.ഭീകരരുടെ ഈ നീക്കം സൈന്യം തകര്‍ക്കുകയും ഇതിന് പിന്നില്‍പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് ശ്രമം നടത്തുകയുമായിരുന്നു.

ഈ അന്വേഷണത്തിലാണ് സുരക്ഷാ സേന ഫൗജി ഭായിയെ വധിക്കുന്നത്,മൂന്ന് വാഹനങ്ങള്‍ ആക്രമണത്തിനായി തയ്യാറാക്കിയതായാണ് അന്വേഷണ ഉധ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. ഇതില്‍ ഒരു വാഹനം സുരക്ഷാ സേന കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു.

ഇനിയും സ്ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് വാഹനങ്ങള്‍ കൂടി കണ്ടെത്താനുള്ള ശ്രമം സുരക്ഷാ സേന ആരംഭിച്ചിട്ടുണ്ട്.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ റിയാസ് നായിക്കുവിനെ വധിച്ച ശേഷം സൈന്യത്തിന്‍റെ വന്‍ നേട്ടമാണ് മുഹമ്മദ് ഫൗജി ഭായിയുടെ വധം.ഇങ്ങനെ നിരന്തരം സുരക്ഷാ സേനയുടെ ഭാഗത്ത് നിന്നും തിരിച്ചടി ഉണ്ടാകുന്ന സാഹചര്യത്തിലാണ് ജെയ്ഷെ ഇ മുഹമ്മദ് സേനയെ ലെക്ഷ്യം വെച്ച് ആക്രമണം നടത്തുന്നതിന് പദ്ധതി തയ്യാറാക്കുന്നത്.

അതേസമയം സൈന്യം ആകട്ടെ കാശ്മീര്‍ താഴ്വരയില്‍ അതീവ ജാഗ്രതയിലാണ്,ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും ഭീകരര്‍ക്ക്‌ ഒളിത്താവളം ഒരുക്കുന്നവരെയും
ഭീകരരെ സാമ്പത്തികമായി സഹായിക്കുന്നവരെയും കണ്ടെത്തുന്നതിനുള്ള ശ്രമവും സുരക്ഷാ സേന നടത്തുന്നുണ്ട്.

gnn24x7