gnn24x7

കോവിഡ് ബാധിച്ച്‌ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മാധ്യമപ്രവർത്തകൻ ആത്മഹത്യ ചെയ്തു

0
320
gnn24x7

ന്യൂഡൽഹി: കോവിഡ് ബാധിച്ച്‌ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മാധ്യമപ്രവർത്തകൻ ആത്മഹത്യ ചെയ്തു. തരുണ്‍ സിസോദിയയാണ് മരിച്ചത്. 37 വയസ്സായിരുന്നു.

ഹിന്ദി ദിനപത്രത്തിൽ ജോലി ചെയ്തിരുന്ന തരുണ്‍ തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയിലെ നാലാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോവിഡിൽ നിന്നും തരുൺ മുക്തമായി വരുകയായിരുന്നു എന്നാൽ രോഗം സ്ഥിരീകരിച്ചത് മുതല്‍ ഇദ്ദേഹം മാനസിക വിഷമത്തിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു‌.

gnn24x7